17.8.10

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

12 comments:

ഒരു യാത്രികന്‍ said...

നോമ്പ് കാലത്താണോ ചോരകുടിയും മാംസം തീറ്റയും....ഹി..ഹി..തരക്കേടില്ല.....സസ്നേഹം

ഒരു നുറുങ്ങ് said...

ഹോ മഹാഗവി ! ഇനിയിപ്പോള്‍ നിയമം നീതിയെ മലര്‍ത്തിയടിച്ചൂലോ....

മുകിൽ said...

ബാക്കി എല്ലുകൊണ്ടു ഒരു ഹാരം!

ഹാരിസ് said...

അയാളുടെ ആക്രോശങ്ങളേയും അട്ടഹാസങ്ങളേയും പണ്ട് വിശ്വസിച്ചവര്‍
എന്തുകൊണ്ടാണ് ഇപ്പോള്‍ അയാളുടെ ആര്‍ത്തനാദങ്ങളേയും ഏറ്റുപറച്ചിലുകളേയും അവിശ്വസിക്കുന്നത്...?

keraladasanunni said...

തന്നിടാം നിനക്കൊരു ഹാരം, നഷ്ടപരിഹാരമായി. അതാണ് ഇന്ന് നടക്കുന്നതും. കവിത ഇഷ്ടപ്പെട്ടു.

മഴവില്ലും മയില്‍‌പീലിയും said...

ഹൊ!!

Pranavam Ravikumar said...

Please see comment here: http://enikkuthonniyathuitha.blogspot.com/

Thanks

Kochuravi

Sabu Hariharan said...

നന്നായിരിക്കുന്നു
ആശംസകൾ!

ആദിത്യ്. കെ. എൻ said...

നീ പിടയുന്നതു കാണുവാന്‍
എന്തു രസമാണെന്നോ!
പക്ഷെ,ആ രസമൊക്കെ പോകും
'നീ''ഞാന്‍'തന്നെയെന്നറിയുമ്പോള്‍...

നന്നായിട്ടുണ്ട്.
നീതിയും നിയമവും നടപ്പില്‍ വരട്ടെ...

അതിരുകള്‍/പുളിക്കല്‍ said...

നിര്‍ഘൃണര്‍ വസിയ്ക്കുമീ മേദിനിയില്‍
ദുര്‍ഭിക്ഷകന്റെ രോദനം കേള്‍പ്പതിനാരുണ്ട്.
ദുസ്സഹമാം ഇണ്ടല്‍ പേറി വസിച്ചിടാമീ ഭൂമിയില്‍...

Unknown said...

koiiam

ente lokam said...

സമൂഹ മനസ്സാഷിയോടുള്ള
വലിയ ചോദ്യം...പച്ച ആയ
സത്യങ്ങള്‍...
ആശംസകള്‍...

Post a Comment

 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner