18.10.09

ഇതു ദൈവഹിതമോ..

അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

സൂക്ഷ്മകണങ്ങളായ്
ഉണര്‍ന്നൂര്‍ന്ന്
ചെറിയനീര്‍ച്ചാലുകളായ്
അരുവികളായ്
കൈവഴികളായ് ചെറുതോടായ്
പിന്നെ പുഴയായ് വളരുന്ന
ദീര്‍ഘയാത്രയായിരുന്നില്ല

സൂക്ഷ്മകണങ്ങളായ്
തുള്ളിയുണര്‍ന്ന്
വളര്‍ന്നുറവകെട്ടിയ കടലായ്
പിന്നെപൊട്ടിത്തകര്‍ന്ന്
കുലംകുത്തിയൊഴുകി
പുഴയായ് ചെറുതോടായ്
ഉപ്പുമാത്രമവശേഷിപ്പിച്ച്
അപ്രത്യക്ഷമാവുകയായിരുന്നു

ഉറവയായൂറുമ്പോള്‍ത്തന്നെ
ഇണകളായ്ക്കഴിഞ്ഞവര്‍
അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

15 comments:

Anil cheleri kumaran said...

മനോഹരമായ വരികള്‍.

Kasim Sayed said...

ആശംസകള്‍ ... :)

Thasleem said...

ആശംസകള്‍

Thasleem said...

ഞാന്‍ തസ്ലീം.നിങ്ങള്ക്ക് എന്നെ അറിയില്ലായിരിക്കും.ഈ അടുത്തായി ഞാനും ഒരു ബ്ലോഗ്‌ നിര്‍മ്മിച്ചിട്ടുണ്ട്.അത് അത്ര കേമം ഒന്നുമല്ല എങ്കിലും ഒന്ന് സന്ദര്‍ശിച്ചു നോക്കണേ.ഇനി ഒരു കാര്യം പറയട്ടെ ഞാന്‍ നിങ്ങളുടെ ബ്ലോഗ്‌ അതിമനോഹരമാണ്...ഒരായിരം ആശംസകള്‍...

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

വരികൾ നന്ന്..
തലക്കെട്ട് ശരിയായില്ല !

SAJAN S said...

ആശംസകള്‍
:)

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു ..ആശംസകള്‍

Umesh Pilicode said...

:-)

Sapna Anu B.George said...

നല്ല കവിത കൊണ്ടോട്ടിക്കാരാ

Akbar said...

അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

അതങ്ങിനെ ഒഴുകട്ടെ. പക്ഷെ കവിതയുടെ ഒഴുക്ക് എനിക്ക് പിടി കിട്ടിയില്ല. അതെന്‍റെ വിവരക്കേട്. അതുകൊണ്ട് കൊള്ളാം മനോഹരം എന്നൊന്നും പറയുന്നില്ല. പകരം എന്‍റെ ആശംസകള്‍.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല ഭായി

sm sadique said...

വായിക്കാന്‍ സുഖമുള്ള വരികള്‍ .കൊള്ളാം

pallikkarayil said...

"Made for each other " അല്ലെ?
അങ്ങനെത്തന്നെയായിരിക്കട്ടെ.
ഇണകളായിത്തന്നെ ഒഴുകുക; ഏതവസ്ഥയിലും.
ആശംസകൾ

old malayalam songs said...

അവര്‍ എന്നും നല്ല ഇണകളായി ഒഴുകട്ടെയെന്നു ആശംസിക്കുന്നു

Post a Comment

 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner