25.5.09

യാത്ര

'പോകാന്‍ സമയമായി
വരൂ പോകാം...'
എന്നോടാണത്രേ !
ആരാണതു പറഞ്ഞത്‌ ?
ഭൂമിയോ ?
നിങ്ങളോ ?
അമ്മയോ ?
അതോ ഞാന്‍ തന്നെയോ !
ആരോ പറഞ്ഞു
ഈ മരത്തണലിലെത്തിയിട്ട്‌
അധികനേരമായില്ലായിരുന്നു
ഒന്നും കണ്ടില്ലായിരുന്നു
ഒന്നും കേട്ടില്ലായിരുന്നു
ഒന്നും അറിഞ്ഞില്ലായിരുന്നു
ഒന്നും ചെയ്തിട്ടുമില്ലായിരുന്നു
ഇത്തിരിനേരമിരുന്നു അത്രമാത്രം !
'വരൂ പോകാം'
വീണ്ടും ആ ശബ്ദം
എഴുന്നേറ്റു കൂടെ നടന്നു
തിരിഞ്ഞു നോക്കി
ദൂരെ മരത്തണലില്‍
എന്‍റെ ശരീരം കിടക്കുന്നു
ആര്‍ക്കും വേണ്ടാതെ
എനിക്കുപോലും
എങ്ങോട്ടാണീയാത്ര ?
ആവോ ആര്‍ക്കറിയാം.. !
ഒന്നും മനസ്സിലാവുന്നില്ല
എന്നാലും യാത്ര തുടരുന്നു !
അടുത്ത തണല്‍ വൃക്ഷം തേടി
അങ്ങോട്ട്‌....



( 1989 ല്‍ കുറിച്ചതാണ്‌.
പുനലൂരില്‍ നിന്ന്‌ എന്‍റെ സുഹൃത്ത്‌ അച്ചടിച്ചിരുന്ന
"ലക്‌ഷ്യ ഭൂമി" മാസികയില്‍ ഇതിനു മഷിപുരണ്ടു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം അപ്പനേറെയുള്ള ചിലര്‍
വേറേ ചില മാഗസിനുകളില്‍ക്കൂടി തന്തയെ മാറ്റി മഷിപുരട്ടി.
മാന്യവായനക്കാര്‍ ക്ഷമിക്കുക,
ഇതിനെ ഒരിക്കല്‍ക്കൂടി പുറത്തേയ്ക്കെടുത്തതിന്‌. )

31 comments:

അരുണ്‍ കരിമുട്ടം said...

മനോഹരം.രസ്മുണ്ട് വായിച്ച് പോകാന്‍.നല്ല ഒഴുക്ക്

ശ്രീഇടമൺ said...

കൊള്ളാലോ യാത്ര...
വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍...*
:)‌

SreeDeviNair.ശ്രീരാഗം said...

നന്നായിട്ടുണ്ട്...
ആശംസകള്‍


സസ്നേഹം,
ചേച്ചി

വശംവദൻ said...

വരികൾ മനോഹരം.
വീണ്ടും മഷിപുരട്ടിയ കാര്യം വായിച്ച് ചിരിച്ചു.

ആശംസകൾ

വിജീഷ് കക്കാട്ട് said...

thudarnnum ezhuthumallo...kavitha kollaaam...

PAACHU.... said...

നന്നായിടുണ്ടു...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പല തന്തമാരില്‍ കൂടി ഈ കവിത യാത്ര തുടരുന്നു..

നന്ദു കാവാലം said...

സംശയിക്കണ്ട ഇതു കവിത തന്നെ. ഇതാണ് കവിത. വായിച്ചാല്‍ മനസ്സിലാകുന്നത്...തൊട്ടു നുള്ളി നോവിക്കുന്നത്...തൊട്ടു തലോടി പോകുന്നത്..

Sabu Kottotty said...

അരുണ്‍: നന്ദി ഇവിടെ സ്റ്റോപ്പനുവദിച്ചതിന്

ശ്രീ ഇടമണ്‍: ശ്രീദേവിച്ചേച്ചി:
നന്ദി ഈ പ്രോത്സാഹനത്തിന്

വശംവദന്‍: അന്നൊത്തിരി വിഷമമായി, ഇതേപേരില്‍ ഒരക്ഷരം പോലും മാറ്റാതെയാ പഹയന്മാര്‍ പണി പറ്റിച്ചത് ! വീണ്ടും വരുമല്ലോ..

വിജീഷ്: പാച്ചു:
വീണ്ടും വരണേ...

വഴിപോക്കന്‍: അങ്ങിനെ ഞാന്‍ പറഞ്ഞാല്‍ നിങ്ങളെല്ലാരും കൂടി ചെറായിയിലിട്ട് എന്നെ ശരിയാക്കാനല്ലേ ?

നന്ദു:ഈ വഴി മറക്കല്ലേ...

വിജയലക്ഷ്മി said...

കവിത നന്നായിരിക്കുന്നു ...ആസ്വദിച്ചു വായിച്ചു ..ആശംസകള്‍ !

Shinoj said...

കവിത നന്നായിരിക്കുന്നു... വായിക്കാന്‍ ഒരു സുഖമുണ്ട്..

Sabu Kottotty said...

ചേച്ചി: വളരെ നന്ദി...

Crazy Mind: വീണ്ടും വരണേ...

Sabu Kottotty said...

pradeep perayam: നന്ദീട്ടോ... വീണ്ടും വരണേ...

വരവൂരാൻ said...

ഈ മരത്തണലിലെത്തിയിട്ട്‌
അധികനേരമായില്ലായിരുന്നു
ഇത്തിരിനേരമിരുന്നു അത്രമാത്രം

ജീവിത യാത്രകൾ അങ്ങിനെയാണു... നന്നായി വരച്ചിരിക്കുന്നു...

ഗോപീകൃഷ്ണ൯.വി.ജി said...

വളരെ നന്നായിരിയ്ക്കുന്നു

Sabu Kottotty said...

വരവൂരാന്‍: സന്തോഷമുണ്ട് മാഷേ ഇവിടെ വന്നതിന്

ഗോപീകൃഷ്ണ൯: വീണ്ടും വരുമല്ലൊ

പാവത്താൻ said...

യാത്രയനന്തമാം യാത്ര.......യാത്ര തുടരട്ടെ..തണല്‍ തേടിയും തണലേകിയും....

Sureshkumar Punjhayil said...

Shareeramallallo pradhanam... Nannayirikkunnu, Ashamsakal...!!!

Sabu Kottotty said...

പാവത്താന്‍: വന്നതില്‍ വളരെ സന്തോഷം...

സുരേഷ് കുമാര്‍: നന്ദി മാഷേ വന്നതിനും കമന്റിനും...

sreekaryam said...

grate
nannayittundu iniyum iniyumviriyatte nava kavya soonangal nin pon thoolikayil ninnum
Sree
mangleeshinu porukkuka

Muralee Mukundan , ബിലാത്തിപട്ടണം said...

കാലൻ മാഷെ/ചേട്ടനെ അവതരിപ്പിച്ചതു നന്നയിട്ടുണ്ട്

കുക്കു.. said...

ആശംസകള്‍

Anonymous said...

ഒരു ശരീരം വിട്ട് അടുത്ത തണല്‍വൃക്ഷം തേടിയുള്ള യാത്ര... തുടരുക.

Sabu Kottotty said...

sreekaryam; മങ്ക്ലീഷ് ആരാ മാഷേ എഴുതാത്തത് ?
ഇവിടെ വന്നതിലും കമന്റിയതിലും സന്തോഷമുണ്ട്.

bilatthipattanam: വീണ്ടും വരുമല്ലോ..

കുക്കു : നന്ദി

ഷാജു : ആരും ശരിയായി ഓര്‍ക്കുന്നില്ലല്ലോ മാഷേ...

എന്‍.മുരാരി ശംഭു said...

നന്ദി മാഷേ..വീണ്ടും അക്ഷരങ്ങളെ തേടാന്‍ നിങ്ങളെപ്പോലുളളവരുടെ ആശംസകള്‍ ഈ നിരാലംബനാവശ്യമുണ്ട്.മാഷ് ടെ കവിത വായിച്ചു.കവിത തന്നെ..

ശിവ || Shiva said...

എസ് താങ്കള്‍ പറഞ്ഞത് കൊണ്ട് മാത്രം വെറുതെ പാടിനോക്കി...സംഗീതം മനസ്സില്‍ മാത്രം.. വേറെ വല്ല പാട്ടിന്റെ ഈണം തോന്നുന്നെങ്കില്‍ ക്ഷമിക്കുക ,
http://mygeetham.blogspot.com/

Faizal Kondotty said...

nice lines

Arun Meethale Chirakkal said...

സത്യത്തില്‍ യാത്രയല്ലേ പരമമായ സത്യം...താവളങ്ങളില്‍ നിന്നും താവളങ്ങളിലേക്കുള്ള യാത്ര.
പഴയൊരു കവിതയുടെ ആമുഖം ഓര്‍ത്തു പോയി

'Man, you gotta go'

വരട്ടെ ഇനിയും...

Arun Meethale Chirakkal said...

സത്യത്തില്‍ യാത്രയല്ലേ പരമമായ സത്യം...താവളങ്ങളില്‍ നിന്നും താവളങ്ങളിലേക്കുള്ള യാത്ര.
പഴയൊരു കവിതയുടെ ആമുഖം ഓര്‍ത്തു പോയി

'Man, you gotta go'

വരട്ടെ ഇനിയും...

സൂത്രന്‍..!! said...

ആശംസകള്‍ ..

മാണിക്യം said...

"ഒന്നും കണ്ടില്ലായിരുന്നു
ഒന്നും കേട്ടില്ലായിരുന്നു
ഒന്നും അറിഞ്ഞില്ലായിരുന്നു
ഒന്നും ചെയ്തിട്ടുമില്ലായിരുന്നു
ഇത്തിരിനേരമിരുന്നു അത്രമാത്രം ! "


എല്ലായാത്രകളും ഇത്ര മാത്രം
ഈ സത്രത്തില്‍ ഇത്തിരി നേരം ..

മനസ്സിലെ നന്മക്ക് വാഴ്ത്തുകള്‍..

Post a Comment

 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner