കാലങ്ങളായി നടക്കുവോന്‍ വിഭ്രാന്തന്‍
മിഴികളോ ചെന്നിണമാര്‍ന്നവര്‍ണ്ണം
വേരറ്റ ബന്ധങ്ങള്‍ക്കധിപതി, തേങ്ങിടും
കബന്ധ പാഴ്മനങ്ങള്‍ക്കധികാരിയും
ചിതല് കൂടുകൂട്ടിയ തൂണുകള്‍ വീടുകള്‍
പുള്ളികള്‍ കോലച്ചാര്‍ത്തണിയിച്ച മേല്‍ക്കൂരകള്‍
വിണ്ണില്‍ ചിതറുന്ന വെള്ളിമേഘങ്ങളാല്‍
തഴപ്പായിലും ചിത്രംവരയുന്ന കാഴ്ചകള്‍
തെളിവുള്ളമിഴികള്‍ക്കുടമകള്‍ചുറ്റിലും
തെളിവില്ലയൊട്ടുമാചിന്തയിലിറ്റു പോലും
തെളിവുകള്‍ ദ്രുതംനിരത്തുവോരെങ്കിലും
തെളിവില്ലാതലയുന്നു പശിയടങ്ങാക്കൂടുകള്‍
കണ്ണടച്ചാര്‍ക്കുമധികാരികൾ, ചുറ്റിലും
തിണ്ണമിടുക്കിനാലനുചരന്മാരും
തൊണ്ടാട്ടംപൂണ്ടവര്പാഴ്മനംപേറു വോര്‍
മിണ്ടാട്ടമില്ലാതലയുംവിധിപ്പഴി കളും
കളിചിരിമഹിമയില്‍വിലസേണ്ടബാല്യവും
കചേലംപൊട്ടിച്ചിതറിയചീളുകള്‍
നീളേകിടക്കുന്നു കങ്കാളങ്ങളവരോ
നീരുവറ്റിയമാനുജക്കോലങ്ങളാണുപോ ലും
അനന്തരം തന്നിലെയാശയും സകലവും
ആയോരാണവരെന്നറിവുണ്ടെങ്കിലും
കതിര്‍വെളിച്ചം കണ്ണിനുകാട്ടില്ലൊരുത്തനും
കനിവിനായ് കേഴും പതിരില്ലാകുരുന്നുകള്‍
ഉള്ളകംപൊള്ളിയോര്‍കാഴ്ചയാക്കും തന്റെ
പൂങ്കുരുന്നിനാല്‍നാലണവന്നുചേർന്നെങ്കിലോ
നാലുനാളായടുപ്പുപുകഞ്ഞീലാ നാലു
വറ്റാണുമുഖ്യം നാലാളറിഞ്ഞെങ്കില്‍
പിണഞ്ഞകാലുകള്‍ കൈകളും ദുരിത-
ഭാരമേറുംപേക്കോലങ്ങള്‍ചുറ്റിലും
കനിവറ്റടര്ന്നോരുതെയ്യശാപത്തി ന്റെ
നിനവില്മൃതിയില്ചരിക്കുന്നകോ ലങ്ങള്‍
ഉള്ളുവെന്തുയിര്‍ക്കുന്നരോദനം കേള്‍ക്കുവാന്‍
ഉള്ക്കാഴ്ചവേണമെന്നില്ലയെന്നാ കിലും
ഉള്ളിലുവാര്‍പ്പുഹനിക്കുക കേവലം
മാനവര്‍സോദരരുള്ളൊത്തപാമരര്‍
തെളിവുകള്‍ ദ്രുതംനിരത്തുവോരെങ്കിലും
തെളിവില്ലാതലയുന്നു പശിയടങ്ങാക്കൂടുകള്‍
കണ്ണടച്ചാര്‍ക്കുമധികാരികൾ, ചുറ്റിലും
തിണ്ണമിടുക്കിനാലനുചരന്മാരും
തൊണ്ടാട്ടംപൂണ്ടവര്പാഴ്മനംപേറു
മിണ്ടാട്ടമില്ലാതലയുംവിധിപ്പഴി
കളിചിരിമഹിമയില്‍വിലസേണ്ടബാല്യവും
കചേലംപൊട്ടിച്ചിതറിയചീളുകള്‍
നീളേകിടക്കുന്നു കങ്കാളങ്ങളവരോ
നീരുവറ്റിയമാനുജക്കോലങ്ങളാണുപോ
അനന്തരം തന്നിലെയാശയും സകലവും
ആയോരാണവരെന്നറിവുണ്ടെങ്കിലും
കതിര്‍വെളിച്ചം കണ്ണിനുകാട്ടില്ലൊരുത്തനും
കനിവിനായ് കേഴും പതിരില്ലാകുരുന്നുകള്‍
ഉള്ളകംപൊള്ളിയോര്‍കാഴ്ചയാക്കും തന്റെ
പൂങ്കുരുന്നിനാല്‍നാലണവന്നുചേർന്നെങ്കിലോ
നാലുനാളായടുപ്പുപുകഞ്ഞീലാ നാലു
വറ്റാണുമുഖ്യം നാലാളറിഞ്ഞെങ്കില്‍
പിണഞ്ഞകാലുകള്‍ കൈകളും ദുരിത-
ഭാരമേറുംപേക്കോലങ്ങള്‍ചുറ്റിലും
കനിവറ്റടര്ന്നോരുതെയ്യശാപത്തി
നിനവില്മൃതിയില്ചരിക്കുന്നകോ
ഉള്ളുവെന്തുയിര്‍ക്കുന്നരോദനം കേള്‍ക്കുവാന്‍
ഉള്ക്കാഴ്ചവേണമെന്നില്ലയെന്നാ
ഉള്ളിലുവാര്‍പ്പുഹനിക്കുക കേവലം
മാനവര്‍സോദരരുള്ളൊത്തപാമരര്‍
10 comments:
BEAUTIFUL NARRATION
നന്നായിരിക്കുന്നു ,ആശംസകള്‍
കവി...!!!
നല്ല താളം...
നല്ല കവിത.
OK!
ഞാനും വായിച്ചു!
ഹാ! ങ്ങള് കവിയുമാണോ ചങ്ങായീ , അതിപ്പളാ നമുക്ക് തിരിഞ്ഞത്, ഏതായാലും സംഗതി കലക്കി, വിഷയവും കാലിക പ്രസക്തം.
ishtaayi
All the Best
പിണഞ്ഞകാലുകള്‍ കൈകളും ദുരിത-
ഭാരമേറുംപേക്കോലങ്ങള്‍ചുറ്റിലും
കനിവറ്റടര്‍ന്നോരുതെയ്യശാപത്തിന്റെ
നിനവില്‍മൃതിയില്‍ചരിക്കുന്നകോലങ്ങള്‍
നല്ല ആശയം....
നന്ദി ഒപ്പം ക്രിസ്തുമസ് ആശംസകളും ..
Post a Comment